മാനസികാരോഗ്യകേന്ദ്രത്തില്‍ 30 പേര്‍ വെന്തുമരിച്ചു

മോസ്കോ| WEBDUNIA|
PRO
PRO
റഷ്യയില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ 30 പേര്‍ വെന്തുമരിച്ചു. തലസ്ഥാനമായ മോസ്കോക്ക് സമീപം റാമെന്‍സ്കൈയിലെ മാനസിക ആരോഗ്യകേന്ദ്രത്തില്‍ ആണ് ഉണ്ടായത്.

മേല്‍ക്കൂരയില്‍ നിന്ന് പടര്‍ന്ന തീ കെട്ടിടത്തെ അപ്പാടെ വിഴുങ്ങുകയായിരുന്നു. 41 പേരാണ് അപ്പോള്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. തീപിടുത്തത്തെ കുറിച്ച് രാജ്യത്തെ ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :