എന്തു വിലയ്ക്കും റൂണിയെ ക്ലബ്ബിലെത്തിക്കണം: ചെല്‍സിയുടെ ഉടമ

ലണ്ടന്‍: | WEBDUNIA|
PRO
PRO
എന്തു വിലയ്ക്കും അടുത്ത സീസണില്‍ വെയ്ന്‍ റൂണിയെ ചെല്‍സിയിലെത്തിക്കണമെന്ന് ചെല്‍സിയുടെ ഉടമ റൊമാന്‍ അബ്രാമോവിച്ച്.

ഇംഗ്ലണ്ട് സൂപ്പര്‍താരം വെയ്ന്‍ റൂണിയുടെ കൈമാറ്റവില നിശ്ചയിക്കണമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ചെല്‍സി ക്ലബ്ബ് അധികൃതര്‍ ആവശ്യപ്പെട്ടിടുണ്ട്. എന്തു വിലയ്ക്കും റൂണിയെ വാങ്ങാന്‍ തയ്യാറാണെന്ന് ചെല്‍സി അധികൃതര്‍ മാഞ്ചസ്റ്ററിനെ അറിയിച്ചിട്ടുണ്ട്. ഏകദ്ദേശം 253 കോടി രൂപ (30 ദശലക്ഷം പൗണ്ട്)യാണ് റൂണിയുടെ വിലയായി ചെല്‍സി കണക്കാക്കിയിരിക്കുന്നത്.

ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍ന്മാരായ പാരീസ് സാന്‍ ഷെര്‍മാങ്ങും റൂണിയെ കിട്ടാനായി കളത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :