പ്രീമിയര്‍ ലീഗില്‍ ചെല്‍സി-ലിവര്‍പൂള്‍ മത്സരത്തിനിടെ എതിര്‍താരത്തെ കടിച്ച ലൂയിസ് സ്വാരസിന് ലിവര്‍പൂള്‍ പിഴശിക്ഷ വിധിച്ചു. സ്വാരസിന് വിലക്ക് വന്നേക്കും എന്നും സൂചനകള്‍ ഉണ്ട്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ചെല്‍സി താരം ബ്രാനിസ്ലാവ് ഇവാനോവിച്ചിനെയാണ് സ്വാരസ് കടിച്ചത്. കൈയില്‍ ആയിരുന്നു കടിച്ചത്. ഈ മത്സരം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. മത്സരം 2-2ന് സമനിലയിലെത്തിയപ്പോഴായിരുന്നു സ്വാരസിന്റെ ഈ പെരുമാറ്റം. പ്രതിഷേധം വ്യാപകമായപ്പോള്‍ മാപ്പ് പറയുകയും ചെയ്തു.
പിഴയായി നല്‍കുന്ന തുക 1989ല്‍ ലിവര്‍പൂള്‍ ആരാധകരുടെ മരണത്തിനിടയാക്കിയ സ്റ്റേഡിയം ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാനാണ് ഉപയോഗപ്പെടുത്തുക. 96 ആരാധകരാണ് അന്ന് ദുരന്തത്തില്‍ മരിച്ചത്.