മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പ് ഫൈനലില്‍

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2013 (11:48 IST)
PRO
നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പിന്റെ ഫൈനലില്‍ കടന്നു. ചെല്‍സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മറികടന്ന് മാഞ്ചസ്റ്റര്‍ ഫൈനലിലെത്തിയത്.

ആദ്യ പകുതിയുടെ മുപ്പത്തിയഞ്ചാം മിനിറ്റില്‍ സമീര്‍ നസീറിയും നാല്‍പ്പത്തിയേഴാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയുമാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്.

വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുപകുതികളിലുമായി സമീര്‍ നസ്രി(35), സെര്‍ജിയോ അഗ്യൂറോ(47) എന്നിവര്‍ നേടിയ ഗോളുകളാണ് സിറ്റിയുടെ ഫൈനല്‍ പ്രവേശനം സുഗമമാക്കിയത്.

ചെല്‍സിയുടെ ആശ്വാസ ഗോള്‍ അറുപത്തിയാറാം മിനിറ്റില്‍ ഡെംബാബയുടെ വകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :