ലീഗ് മത്സരത്തില്‍ ചെത്സി പടികയറുന്നു

ലണ്ടന്‍| WEBDUNIA|
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക് കയറി. സണ്ടര്‍ലന്‍ഡിനെ 2-1ന് തോല്പിച്ചാണ് ചെല്‍സിയുടെ സ്ഥാനക്കയറ്റം. അമ്പത്തിയഞ്ചാം മിനിറ്റില്‍ ഇവാനവിച്ച് നേടിയ ഗോള്‍ ചെല്‍സിക്ക് വിജയം നേടിക്കൊടുത്തു.

ടോട്ടനം ഹോട്‌സ്പര്‍ എവര്‍ട്ടനോട് 2-2 സമനില നേരിട്ട് ഗോള്‍ശരാശരിയില്‍ ചെല്‍സിക്ക് പിന്നിലായി. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിനെ വെസ്റ്റ്ഹാം യുണൈറ്റഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.

31 കളികളില്‍ 58 പോയന്റാണ് ചെല്‍സിക്കും ടോട്ടനത്തിനുമുള്ളത്. ചെല്‍സിക്ക് 28 ഗോളുകളുടെ ആനുകൂല്യമുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ്‌ബ്രോമിനെ തോല്പിച്ച ആഴ്‌സനല്‍ അഞ്ചാം സ്ഥാനത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :