എത്ര വിചിത്രമായ ആചാരങ്ങള്‍; സ്പോര്‍ട്സിലുമുണ്ടോ ഇത്തരം ആചാരങ്ങള്‍?
ചെന്നൈ|
WEBDUNIA|
PRO
കരുത്ത് മാത്രം മാറ്റുരയ്ക്കുന്ന കായിക ലോകത്ത് പോലും അന്ധവിശ്വാസങ്ങള്‍ കൊടികുത്തി വാഴുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതിന്റെ ഏറ്റവും വലിയ ഒരുദാഹരണമാണ് രാജ്യം മുഴുവന്‍ അടിമപ്പെട്ട വിജയം പ്രവചിക്കുന്ന മണിത്തത്തയും പോള്‍ നീരാളിയും ഡോള്‍ഫിനുകളും മറ്റും.
പല കളിക്കാരും പരിശീലകരും ഇപ്പോഴും അന്ധവിശ്വാസങ്ങളുടെ ലോകത്തു തന്നെയാണ്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്കും ജ്യോത്സ്യത്തിനും ദുര്‍മന്ത്രവാദത്തിനുമെല്ലാം കായിക ലോകത്ത് അനുയായികള്‍ക്ക് പഞ്ഞമില്ല. ഒളിമ്പിക്സില്‍ പലപ്പോഴും കളിക്കാനെത്തുന്ന ഓരോ കളിക്കാരനുമൊപ്പം അന്ധവിശ്വാസങ്ങളുടെ ഓരോ പെട്ടികൂടി ഉണ്ടെന്നുറപ്പ്.
കൈയിലും കഴുത്തിലും ചരടുകള്‍ കെട്ടി കളത്തിലിറങ്ങുന്ന ശ്രീശാന്ത് മുതല്‍ ബാറ്റിംഗിനായി പാഡണിഞ്ഞു കാത്തിരിക്കുമ്പോള്‍ ഡ്രസിങ് റൂമിലെ ഇരിപ്പിടത്തില്‍ നിന്ന് മാറിയിരിക്കാന്‍ ഒരു സമ്മതിക്കാത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ ഓരോ അന്ധവിശ്വാസങ്ങള്‍ സൂക്ഷിക്കുന്നവരാണ്.
സോക്സ് ഊരാത്ത സെറീന
കാലുകള്‍ക്ക് ഏറെ ആയാസം നല്‍കുന്ന ടെന്നിസില്‍ ഓരോ കളിയിലും സോക്സുകള്‍ മാറ്റുന്നതാണ് കളിക്കാരുടെ പതിവ് എന്നാല്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് ഒരു ടൂര്‍ണമെന്റില്‍ മുഴുവന്‍ ഒരു ജോഡി സോക്സ് മാത്രമേ ഉപയോഗിക്കുകയുള്ളൂ. സോക്സ് മാറിയാല്‍ അത് നിര്‍ഭാഗ്യം കൊണ്ട് വരുമെന്നാണ് അവരുടെ വിശ്വാസം.
ഭാഗ്യം കൊണ്ട് വരുന്ന...
ബാസ്കറ്റ്ബോള്‍ ഇതിഹാസം മൈക്കിള്‍ ജോര്‍ദാന്‍ ഏത് ടീമിലായാലും ധരിക്കുക താന്‍ നോര്‍ത്ത് കരൊളിനയില്‍ ലീഗില്‍ ആദ്യമായി ധരിച്ച അതേ ഷോര്‍ട്സ് ആണ്.
ബിസ്കറ്റ് തിന്നുന്ന വിശ്വാസം
ബ്രിയാന്‍ ഉള്‍ച്ചര്‍ എന്ന അമേരിക്കന്‍ ഫുട്ബോള്‍ ലൈന്‍ ബേക്കറാണ്‍ തന്റെ അന്ധവിശ്വാസത്താല്‍ ഒരു പേരുപോലും ലഭിച്ചത്. ബിസ്കറ്റ് രാക്ഷസന്‍ എന്നര്‍ഥം വരുന്ന കുക്കീ മോണ്‍സ്റ്റര്‍ എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. എല്ലാ കളി തുടങ്ങുന്നതിനു മുന്‍പും ഭാഗ്യം വരാനായി അദ്ദേഹം മധുരമുള്ള ചോക്ലേറ്റ് ബിസ്കറ്റ് കടിച്ച് മുറിച്ച് അകത്താക്കും. അതും രണ്ടെണ്ണം മാത്രം.