രഞ്ജിട്രോഫി: അര്‍ദ്ധസെഞ്ചറി തികച്ച് സച്ചിന്‍ പുറത്ത്
ന്യൂഡല്‍ഹി|
PRATHAPA CHANDRAN|
Last Modified വ്യാഴം, 17 ജനുവരി 2013 (11:26 IST)
PRO
PRO
രഞ്ജിട്രോഫി സെമിഫൈനല്‍ മത്സരത്തില്‍ മുംബൈക്ക് വേണ്ടി ഇറങ്ങിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 56 റണ്ണിന് പുറത്ത്. അതേസമയം, സര്‍വീസസിനെതിരായ മത്സരത്തില്‍ മുംബൈ ഒന്നാമിന്നിങ്സില്‍ ആറു വിക്കറ്റിന് 199 റണ്‍സെന്ന നിലയിലാണ്. മറുനാടന്‍ മലയാളിതാരം അഭിഷേക് നായരും (160 പന്തില്‍ 70) അര്‍ധ സെഞ്ചറി നേടി.
26 റണ്‍സെടുത്ത് വിക്കറ്റ് കീപ്പര്‍ ആദിത്യ താരെയും 17 റണ്‍സുമായി ക്യാപ്റ്റന്‍ അജിത് അഗാര്‍ക്കറുമാണ് ക്രീസില്‍.
പത്തു ബൗണ്ടറിയും ഒരു സിക്സറും അടങ്ങുന്നതാണ് സച്ചിന്റെ അര്‍ദ്ധസെഞ്ചറി. സര്‍വീസസിനു വേണ്ടി സൂരജ് യാദവ്, ഷദാബ് നാസര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.