ടെന്‍ഡുല്‍ക്കറുടെ മകന്റെ സെലക്ഷന്‍ വിവാദമാകുന്നു

മുംബൈ| WEBDUNIA|
PRO
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കരുടെ മുംബൈ അണ്ടര്‍-14 ടീമിലേക്കു തെരഞ്ഞെടുപ്പ് വിവാദമാകുന്നു. ഈ സെലക്ഷന്‍ പക്ഷപാതപരമെന്ന് അവഗണിക്കപ്പെട്ട താരങ്ങളുടെ മാതാപിതാക്കള്‍.

കഴിഞ്ഞ മേയില്‍ നേടിയ 124 റണ്‍സിന്‍റെയും കഴിഞ്ഞ ആഴ്ചത്തെ 70 റണ്‍സിന്‍റെയും പിന്‍ബലത്തില്‍ അര്‍ജുന്‍ സെലക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഗൈല്‍സ് ഷീല്‍ഡ് മത്സരത്തില്‍ 277 പന്ത് നേരിട്ട് 398 റണ്‍സെടുത്ത ഡോണ്‍ ബോസ്കോ സ്കൂളിലെ ഭൂപേന്‍ ലാല്‍വാനിയെപ്പോലുള്ളവര്‍ പുറത്തുനില്‍ക്കുമ്പോഴാണ് സച്ചിന്റെ മകനെ സെലക്റ്റ് ചെയ്തത്.

മികച്ച പ്രതിഭകളെ കണ്ടെത്താന്‍ സെലക്റ്റര്‍മാര്‍ ഏജ് ഗ്രൂപ്പ് മത്സരങ്ങളെല്ലാം കാണേണ്ടതുണ്ടെന്ന് മുന്‍ മുംബൈ കോച്ച് പ്രവീണ്‍ ആംറെ. മുന്‍പത്തേതില്‍നിന്നു വ്യത്യസ്തമായി, ശമ്പളം വാങ്ങുന്ന ജോലിയാണിപ്പോള്‍ സെലക്റ്റര്‍മാരുടേത്. ഈ സാഹചര്യത്തില്‍ അവര്‍ മൈതാനത്തു പോയി മത്സരങ്ങള്‍ കണ്ടേ മതിയാകൂ എന്നും ആംറെ.

ഒരൊറ്റ മികച്ച പ്രകടനത്തിലൂടെ പ്രതിഭയെ നിര്‍ണയിക്കാനാകില്ലെന്നും, അതില്‍ മറ്റു പല ഘടകങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എതിരാളി ആരെന്നും, ടൂര്‍ണമെന്‍റെ ഏതു ഘട്ടത്തിലാണെന്നും മത്സരത്തിന്‍റെ അവസ്ഥ എന്താണെന്നും കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ആംറെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :