ടോസ് നേടി, ഇന്ത്യയ്ക്ക് ബാറ്റിംഗ്

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 15 ജനുവരി 2013 (11:44 IST)
PTI
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. റണ്ണൊഴുകുന്ന പിച്ചില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. 300നുമുകളില്‍ സ്കോര്‍ നേടാന്‍ പാകത്തിലാണ് പിച്ച് രൂപപ്പെടുത്തിയിട്ടുള്ളത്.

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് വിജയം നേടാന്‍ അനുകൂല സാഹചര്യം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അശോക് ദിന്‍ഡയ്ക്ക് പകരം ഷാമി അഹമ്മദ് ടീമിലെത്തിയതാണ് ടീമിലെ വലിയ മാറ്റം. കഴിഞ്ഞ കളികളിലെ മോശം ഫോമാണ് ദിന്‍‌ഡയെ പുറത്തിരുത്താന്‍ കാരണം.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് രാവിലെ മുതല്‍ കാണികളുടെ പ്രവാഹമായിരുന്നു. കൊച്ചിയില്‍ ആദ്യമായാണ് ഡേ ആന്‍റ് നൈറ്റ് മത്സരം നടക്കുന്നത്.

പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ തോറ്റിരുന്നു. ചൊവ്വാഴ്ചത്തെ മത്സരം കൂടി തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പരയില്‍ തിരിച്ചുവരവ് ദുഷ്കരമാകും.

ആദ്യ മത്സരത്തില്‍ 326 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്‍ഷ്യമായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. ഒമ്പത് റണ്‍സിന് മാത്രമായിരുന്നു ഇന്ത്യയുടെ പരാജയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :