വീണ്ടും കൊടുങ്കാറ്റായി ഉസൈന്‍ ബോള്‍ട്ട് ഈ സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ചു. 100 മീറ്റര്‍, 9.85 സെക്കന്റുകൊണ്ട് പിന്നിട്ടാണ് ലണ്ടന്‍ ഡൈമണ്ട് മീറ്റില്‍ ബോള്‍ട്ട് വീണ്ടും താരമായത്. ലോക അത്‌ലറ്റിക് മീറ്റിന് ഒരുങ്ങി തന്നെയാണെന്നാണ് ബോള്‍ട്ട് തന്റെ പ്രകടനത്തിലൂടെ പറയുന്നത്.
അടുത്തമാസം പത്തിനാണ് മോസ്‌കോയില്‍ ലോക അത്‌ലറ്റിക് മീറ്റ് നടക്കുന്നത്. ലോക അത്‌ലറ്റിക് മീറ്റിന് മുമ്പ് ബോള്‍ട്ട് പങ്കെടുക്കുന്ന അവസാന മീറ്റും കൂടിയാണ് ലണ്ടന്‍ ഡൈമണ്ട് മീറ്റ്.
സീസണിലെ മികച്ച സമയക്കാരായ അമേരിക്കന്‍ താരം ടൈസന്‍ഗേയും നാട്ടുകാരനായ അസഫാ പവലും മരുന്നടിക്ക് പിടിയിലായതും നാട്ടുകാരനായ ബ്ലേക്ക് പരുക്ക് കാരണം പിന്‍മാറുകയും ചെയ്തതുകൊണ്ട് ലോകമീറ്റില്‍ ബോള്‍ട്ടിന് വലിയ വെല്ലുവിളിയുണ്ടാക്കാനിടയില്ല.