ബോള്‍ട്ട് തോറ്റു!

റോം | WEBDUNIA|
PRO
PRO
റോം ഡയമണ്ട് അത്‌ലറ്റിക് മീറ്റില്‍ ഉസൈന്‍ ബോള്‍ട്ടിനെ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ അട്ടിമറിച്ചു. ഗാറ്റ്‌ലിന്‍ 9.94 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ 9.95 സെക്കന്റിലാണ് ബോള്‍ട്ട് ഓടിയെത്തിയത്. 2011ലെ ലോക ചാംപ്യന്‍ഷിപ്പിലെ ഫൗള്‍ സ്റ്റാര്‍ട്ടിന് ശേഷം ആദ്യമായാണ് ഒരു അന്താരാഷ്ട്ര മീറ്റില്‍ ബോള്‍ട്ട് തോല്‍ക്കുന്നത്.

സെക്കന്റിന്റെ നൂറിലൊന്ന് വ്യത്യാസത്തില്‍ ഗാറ്റ്‌ലിനോട് ഉസൈന്‍ ബോള്‍ട്ട് പിന്തള്ളപ്പെട്ടപ്പോള്‍ അത്‌ലറ്റിക് അരാധകര്‍ക്ക് അവിസ്മരണീയ കാഴ്ചയായിരുന്നു അത്. ട്രാക്കിലെ ഇതിഹാസത്തെ പരാജയപ്പെടുത്തിയ ഗാറ്റ്‌ലറാവട്ടെ അമിതാഹ്ലാതത്തിന് മുതിര്‍ന്നതുമില്ല.

ഒരു മാസം മുമ്പുണ്ടായ പേശി വലിവില്‍ നിന്ന് ബോള്‍ട്ട് മുക്തനായിട്ടില്ലെന്നു വേണം റോമിലെ പ്രകടനത്തില്‍ നിന്ന് മനസ്സിലാക്കാന്‍. തുടക്കം നന്നായെങ്കിലും പതിവ് കരുത്ത് തന്റെ കാലുകള്‍ക്ക് ഉണ്ടായിരുന്നില്ല എന്നാണ് മത്സരശേഷം ബോള്‍ട്ട് പ്രതികരിച്ചത്.

ഈ സീസണില്‍ പങ്കെടുത്ത അഞ്ച് റെയ്‌സുകളിലും ഒന്നാമതെത്തിയ ഗാറ്റ്‌ലിന്‍ ലണ്ടന്‍ ഒളിംപിക്‌സിന് ശേഷം ആധ്യമായാണ് ഉസൈന്‍ ബോള്‍ട്ടിനൊപ്പം മത്സരിക്കുന്നത്. 2001ലും്, 2006ലും ഉത്തേജകം ഉപയോഗിച്ചതിന് വിലക്ക് നേരിട്ടിരുന്ന 31 കാരനായ ഗാറ്റ്‌ലിന്‍ ഓഗസ്റ്റിലെ മോസ്‌കോ ലോക ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ടിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :