ഗുസ്തിയെ ഒളിമ്പിക്സ് മത്സര ഇനമായി നിലനിര്‍ത്തും

ലണ്ടന്‍| WEBDUNIA|
PTI
ഗുസ്തി ഇനി ഒളിമ്പിക്സില്‍ സ്ഥിര മത്സരമായി മാറും. ഒളിമ്പിക്‌സില്‍ മത്സര ഇനമായി ഗുസ്തിയെ നിലനിര്‍ത്താന്‍ തീരുമാനമായി.

രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടേതാണ് ഈ തീരുമാനം. 95ല്‍ 49 വോട്ടുകള്‍ ഗുസ്തിയ്ക്ക് ലഭിച്ചു. ഇരുപത്തിയാറാമത് മത്സര ഇനമായാണ് ഗുസ്തിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌ക്വാഷ്, ബേസ്‌ബോള്‍, സോഫ്റ്റ്‌ബോള്‍ എന്നിവയെ പിന്തള്ളുകയും ചെയ്തു.

മിക്കരാജ്യങ്ങളിലും ഗുസ്തി കായികമത്സരമാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഗുസ്തിക്ക് ഏറെ പ്രചാരമുള്ളതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :