ഒരു സ്പര്‍ശത്തിലൂടെ സ്മാര്‍ട്ഫോണ്‍ തിരിച്ചറിയും നിങ്ങളെ

ലണ്ടന്‍| WEBDUNIA|
PRO
പ്രിയപ്പെട്ടവരെപ്പോലെ തന്നെ നിങ്ങളുടെ സ്മാര്‍ട്‌ഫോണും നിങ്ങളെ തിരിച്ചറിഞ്ഞാലോ. അതെ, ഒരു സ്പര്‍ശത്തിലൂടെ തന്റെ ഉടമയെ മനസിലാക്കുന്ന ഫോണ്‍ സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചിരിക്കുകയാണ് യു‌എസിലെ ചില ശാസ്ത്രഞ്ജര്‍.

ചെംഗ് ബോ എന്ന ശാസ്ത്രഞ്ജനും ടീമും ചേര്‍ന്ന് ഡവലപ് ചെയ്ത ‘സൈലന്റ് സെന്‍സ്‘ സോഫ്റ്റ്വെയര്‍ 99 ശതമാനവും കൃത്യത കൈവരിച്ചിരിക്കുകയാണ്. ഫോണിലെ സെന്‍സറുകള്‍ നമ്മുടെ വിരല്‍ത്തുമ്പിന്റെ സമ്മര്‍ദ്ദങ്ങളും മറ്റ് വിശദാംശങ്ങളും ശേഖരിച്ചിരിക്കുകയാണ്.

ഫോണിലെ സെക്യൂരിറ്റി സംവിധാനം മെച്ചപ്പെടുത്താനും മറ്റ് സെന്‍സിറ്റീവ് സ്ക്രീനുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെയും ഈ സോഫ്റ്റ്വെയര്‍ ഉപയ്യോഗിച്ച് ഉപയോഗത്തിനനുസൃതമാ‍ക്കി മാറ്റാനും കഴിയുമത്രെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :