ലണ്ടന്‍ ദേശീയ ഛായാചിത്ര ഗാലറിയില്‍ മലാലയുടെ ചിത്രവും!

ലണ്ടന്‍| WEBDUNIA|
PRO
PRO
പ്രസിദ്ധ ഛായാചിത്ര ഗാലറിയായ ലണ്ടന്‍ ദേശീയ ഛായാചിത്ര ഗാലറിയില്‍ മലാലയുടെ ഛായാചിത്രവും ഉള്‍പ്പെടുത്തി. ഇത്തവണ നടക്കുന്ന ഗാലറിയുടെ പ്രദര്‍ശനത്തില്‍ മലാലയുടെ ചിത്രവും ഉണ്ടാവുമെന്ന് ഗാലറി അധികൃതര്‍ അറിയിച്ചു.

ബ്രിട്ടനിലെ പ്രമുഖ വ്യക്തികളുടെ ഛായാചിത്രങ്ങളാണ് സാധാരണയായി ലണ്ടന്‍ ദേശീയ ഛായാചിത്ര ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രകാരനായ ജോനാഥന്‍ യോ ആണ് മലാലയുടെ ഛായാചിത്രം വരച്ചിരിക്കുന്നത്.

വീട്ടിലിരുന്ന് പഠിക്കുന്ന മലാലയുടെ ചിത്രമാണ് ജോനാഥന്‍ തയ്യാറാക്കിയത്. ചിത്രം വിറ്റുകിട്ടുന്ന പണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി രൂപവത്കരിച്ച ഫണ്ടിലേക്ക് നല്‍കുമെന്നാണ് വിവരം.

വ്യാഴാഴ്ച ആരംഭിക്കുന്ന പ്രദര്‍ശനം ജനുവരിയില്‍ സമാപിക്കും. 2012-ല്‍ താലിബാന്‍ വെടിവച്ച് പരുക്കേല്‍പ്പിച്ചതിന് ഏതാനും മാസങ്ങള്‍ക്കുശേഷം ജോനാഥന്‍ വരച്ചതായിരുന്നു ഈ മലാല ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :