മോസ്ക്കോ: ഉയരങ്ങളിലെ സുന്ദരി യെലേന ഇസിന്‍ബയേവ സ്വര്‍ണ നേട്ടത്തോടെ ട്രാക്കില്‍ നിന്നും വിടവാങ്ങി. ആരാധകര്‍ക്ക് ഇനി ഇസിന്‍ബയേവയുടെ ഉയരങ്ങളിലേക്ക് പറക്കുന്ന പ്രകടനം കാണാന്‍ സാധിക്കില്ല. ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ പോള്‍വാള്‍ട്ട് ഫൈനല്‍ മത്സരത്തില്‍ സ്വര്‍ണനേട്ടത്തോടെയാണ് റഷ്യന്സുന്ദരിയുടെ വിടവാങ്ങല്‍. നേരത്തെ ലോകചാമ്പ്യന്‍ഷിപ്പിന് ശേഷം കരിയറിനോട് വിടപറയുമെന്ന് ഇസിന്‍ബയേവ പ്രഖ്യാപിച്ചിരുന്നു.