ഉയരങ്ങളിലെ സുന്ദരി ഇസിന്‍ബയേവ സ്വര്‍ണ നേട്ടത്തോടെ ട്രാക്കില്‍ നിന്നും വിടവാങ്ങി
മോസ്ക്കോ|
WEBDUNIA|
PRO
PRO
ഉയരങ്ങളിലെ സുന്ദരി യെലേന ഇസിന്‍ബയേവ സ്വര്‍ണ നേട്ടത്തോടെ ട്രാക്കില്‍ നിന്നും വിടവാങ്ങി. ആരാധകര്‍ക്ക് ഇനി പോള്‍വാള്‍ട്ടില്‍ ഇസിന്‍ബയേവയുടെ ഉയരങ്ങളിലേക്ക് പറക്കുന്ന പ്രകടനം കാണാന്‍ സാധിക്കില്ല. ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ സ്വര്‍ണനേട്ടത്തോടെയാണ് റഷ്യന്സുന്ദരിയുടെ വിടവാങ്ങല്‍. നേരത്തെ ലോകചാമ്പ്യന്‍ഷിപ്പിന് ശേഷം കരിയറിനോട് വിടപറയുമെന്ന് ഇസിന്‍ബയേവ പ്രഖ്യാപിച്ചിരുന്നു.
ഒന്നും രണ്ടും തവണയല്ല 28 തവണ പോള്വാട്ടിലെ റെക്കാര്‍ഡ് തിരുത്തിയെഴുത്തിയാണ് നമ്മളെ വിസ്മയിപ്പിച്ച ഇസിന്‍ബയേവ വിടവാങ്ങിയത്, ഏവരെയും നിരാശപ്പെടുത്തുന്ന വാര്‍ത്ത തന്നെയാണ്. സ്വന്തം റിക്കോര്‍ഡുകള്‍ തന്നെ തിരുത്തിയെഴുത്തി മടുത്തിട്ടായിരിക്കും ഇസിന്‍ബയേവ വിടവാങ്ങുന്നതെന്ന് നമ്മുക്ക് വെറുതെ പറയാം. ഏതായാലും ഒരു കാര്യം സത്യമായിരുന്നു ഒരു ദശാബ്ദം നീണ്ട ഇസിന്‍ബയേവയുടെ കരിയറില്‍ വെല്ലുവിളിയുര്‍ത്താന്‍ ശേഷിയുള്ള ഒരു വനിതാ താരവും പോള്‍വാട്ടില്‍ ഉണ്ടായിരുന്നില്ലയെന്നത്. ഇസിന്‍ബയേവയെ വെല്ലുവിളിയുര്‍ത്തിയ ഒരെ ഒരു കാര്യം പരുക്ക് മാത്രമായിരുന്നു.