ഉയരങ്ങളിലെ സുന്ദരി ഇസിന്‍ബയേവ സ്വര്‍ണ നേട്ടത്തോടെ ട്രാക്കില്‍ നിന്നും വിടവാങ്ങി
PRO
PRO
പുരുഷ പോള്വാട്ടിലെ ഇതിഹാസമായ സെര്‍ജി ബുബ്കയുടെ പെണ്പതിപ്പെന്നാണ് റഷ്യയുടെ ഈ സ്വര്ണപറവയെ പലരും വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ റഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിന് 4.75 മീറ്റര്‍ ചാടി സ്വര്‍ണം നേടി ദേശീയ ചാമ്പ്യനായതിന് പിന്നാലെയാണ് ഇസിന്‍ബയേവ താന്‍ വിടവാങ്ങുന്ന കാര്യം അറിയിച്ചത്. വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഇസിന്‍ബയേവ പറഞ്ഞത് “എന്റെ രാജ്യത്ത് വിരുന്നുവരുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് വിരമിക്കാന്‍ സാധിക്കുകയെന്നത് എന്നത് ഏറെ ഗൃഹാതുരത്വം ഉണര്ത്തുന്നത്താണ്. ലോക ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്ന ലൂഷിന്കി സ്റ്റേഡിയത്തിലാണ് ഞാന്‍ ആദ്യമായി പോള്‍വാട്ടില്‍ ഒരു മെഡല്‍ നേടുന്നത്. ഞാന്‍ കരിയര്‍ തുടങ്ങിയ വേദിയില്‍ തന്നെ അവസാനിപ്പിക്കാന്‍ കഴിയുക എന്നത് ഏറ്റവും സന്തോഷം നല്‍കുന്നതും അപൂര്‍വ ഭാഗ്യവുമാണ്”.