ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന് ഇന്ന് തുടക്കമാവും. ഡല്‍ഹി സ്മാഷേഴ്‌സും പൂനെ പിസ്റ്റനും തമ്മില്‍ രാത്രി എട്ട് മണിക്കാണ് ആദ്യമത്സരം നടക്കുക. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ലീ ചൊങ് വെയ്, മുന്‍ ലോക ചാമ്പ്യന്‍ തൗഫീഖ് ഹിദായത്ത്, ജര്‍മന്‍ താരം ജൂലിയന്‍ ഷെന്‍ക് എന്നിവരടക്കം 60 താരങ്ങളാണ് ഐബിഎല്ലില്‍ പങ്കെടുക്കുന്നത്.
ഡല്‍ഹിയിലെ സിവികോട്ട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്ന് വൈകീട്ട് ആറുമണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍. ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഐബിഎല്ലില്‍ 90 മത്സരങ്ങളാണ് ഉണ്ടാകുക. ഐബിഎല്ലിന്റെ ട്രോഫി ഐക്കണ്‍ താരങ്ങളുടെ സാന്നിധ്യത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
വിവിധ ടീമുകള്‍ക്കായി എട്ട് മലയാളി താരങ്ങളാണ് ഐബിഎല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഐബിഎല്‍ ഓഗസ്റ്റ് 31നാണ് അവസാനിക്കുന്നത്.