സൈനക്ക് ലോക റാങ്കിംഗില്‍ സ്ഥാനചലനം

സിംഗപൂര്‍ : | WEBDUNIA|
PRO
PRO
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ് വാളിന് ലോക റാങ്കിംഗില്‍ സ്ഥാനചലനം. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തായിരുന്ന സൈന ഇപ്പോള്‍ രണ്ട് സ്ഥാനം നഷ്ടപ്പെട്ട് നാലാം സ്ഥാനത്താണ്. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ വ്യാഴാഴ്ച്ച പുറത്തിറക്കിയ റാങ്കിംഗിലാണ് സൈന നാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടിരിക്കുന്നത്.

സിംഗപൂര്‍ ഓപ്പണ്‍ സീരീസിലെ ക്വാര്‍ട്ടര്‍ ഫൈനലിലെ തോല്‍വി ഉള്‍പ്പെടെ സൈനയ്ക്ക് ഇത് മോശം സീസണായിരുന്നു. 2013ല്‍ ടൈറ്റിലുകള്‍ ഒന്നും തന്നെ നേടാന്‍ സൈനയ്ക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. ബാഡ്മിന്റണ്‍ വനിത സിംഗിള്‍സിലെ ആദ്യ 50 റാങ്കിംഗിനുള്ളില്‍ രണ്ട് വനിതകള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്. സൈനയെ കൂടാതെ പിവി സിന്ധുവാണ് മറ്റൊരാള്‍.

12 ാണ് സിന്ധുവിന്റെ സ്ഥാനം. എന്നാല്‍ പുരുഷ സിംഗിള്‍സ് റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്നുള്ള ഏഴു പുരുഷന്മാര്‍ ആദ്യ 50ല്‍ ഇടം നേടിയിട്ടുണ്ട്. പരുപള്ളി കഷ്യപ് (11), ആര്‍എംവി ഗുരുസായ്ദത്ത്(23), അജയ് ജയറാം(25), സൗരഭ് വര്‍മ(37), ആനന്ദ് പവാര്‍(38), കെ ശ്രീകാന്ത്(42), ബി. സായ്പര്‍നീത്(45) എന്നിവരാണ് ആദ്യ 50ല്‍ സ്ഥാനം കണ്ടെത്തിയവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :