ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന് ലോക റാങ്കിംഗില്‍ പിന്നോട്ട്. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് വ്യാഴാഴ്ച്ച പുറത്തിറക്കിയ റാങ്കിംഗില്‍ സൈന റാങ്ക് നാലാണ്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തായിരുന്നു സൈന.
2013 മുതല്‍ സൈന മോശം ഫോമിലാണ്. ഇക്കഴിഞ്ഞ സിംഗപ്പൂര്‍ ഓപ്പണ്‍ സീരീസിലെ ക്വാര്‍ട്ടര്‍ ഫൈനലിലും സൈന തോറ്റിരുന്നു. ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ആദ്യ 50 റാങ്കിംഗിനുള്ളില്‍ രണ്ട് വനിതകള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്. സൈനയെ കൂടാതെ പി വി സിന്ധുവാണ് മറ്റൊരാള്‍. സിന്ധുവിന്റെ റാങ്ക് പന്ത്രണ്ടാണ്.
പുരുഷ സിംഗിള്‍സ് റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്നുള്ള ഏഴു പുരുഷന്മാര് ആദ്യ 50ല്‍ ഇടം നേടാനായിട്ടുണ്ട്. പരുപള്ളി കഷ്യപ് (11), ആര്‍എംവി ഗുരുസായ്ദത്ത്(23), അജയ് ജയറാം(25), സൗരഭ് വര്‍മ(37), ആനന്ദ് പവാര്‍(38), കെ. ശ്രീകാന്ത്(42), ബി. സായ്പര്നീത്(45) എന്നിവരാണ് ആദ്യ അന്‍പതില്‍ സ്ഥാനം കണ്ടെത്തിയ ഇന്ത്യന്‍ താരംങ്ങള്.