ബാഡ്മിന്റണ്‍ ലേലത്തില്‍ തങ്ങളെ അപമാനിച്ചു: ജ്വാലാഗുട്ടയും അശ്വനിയും
ഡല്‍ഹി|
WEBDUNIA|
PTI
PTI
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിലെ ലേലത്തില്‍ തങ്ങളെ അപമാനിച്ചുവെന്ന് പറഞ്ഞ് വനിതാ ഡബിള്‍സ് താരങ്ങളായ ജ്വാലാഗുട്ടയും അശ്വനി പൊന്നപ്പയും രംഗത്തെത്തി. ഐക്കണ്‍ താരങ്ങളായ തങ്ങളുടെ അടിസ്ഥാന വില ഐ ബി എല്‍ അധികൃതര്‍ വെട്ടിക്കുറച്ചെന്നാണ് ജ്വാലയും അശ്വനിയും ആരോപിക്കുന്നത്.
ഐക്കണ്‍ താരങ്ങള്‍ക്ക് 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ജ്വാലയെ ഡല്‍ഹി സ്മാഷേഴ്സ് 18.6 ലക്ഷത്തിനും അശ്വനിയെ പൂനെ പിസ്റ്റള്‍സ് 15 ലക്ഷത്തിനുമാണ് സ്വന്തമാക്കിയത്. ലേലത്തിനിടെ തങ്ങളുടെ വില ഐ ബി എല്‍ അധികൃതര്‍ കുറയ്ക്കുകയായിരുന്നുവെന്ന് ജ്വാല തുറന്ന് പറഞ്ഞു.
ഇത് തങ്ങളെ അപമാനിക്കലാണെന്നും ഈ നാണക്കേടിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും ജ്വാല പറഞ്ഞു. എന്നാല്‍ ഐ ബി എല്ലില്‍ വനിതാ ഡബില്സ് ഒഴിവാക്കിയതിനാല്‍ ഫ്രാഞ്ചൈസികളുടെ ആവശ്യപ്രകാരമാണ് അശ്വനിയുടെയും ജ്വാലയുടെയും തുക വെട്ടിക്കുറച്ചതെന്ന് ഐ ബി എല്‍ അധികൃതര്‍ പറയുന്നത്.