അപമാനത്തിനുള്ള മറുപടി കളിക്കളത്തിലെന്ന് ജ്വാലഗുട്ട

ഹൈദരാബാദ്| WEBDUNIA|
PTI
PTI
ഐ‌ബി‌എല്‍ ലേലത്തില്‍ അപമാനിച്ചതിനുള്ള മറുപടി കളിക്കളത്തിലെ മികച്ച പ്രകടനത്തിലൂടെയാണെന്ന് പ്രതികരിച്ചു. ഇന്ത്യന്‍ ബാഡ്മിന്റന്‍ ലീഗ് ലേലത്തിലാണ് ഐക്കണ്‍ താരമായ തന്റെ അടിസ്ഥാന വില അവസാന നിമിഷം പാതിയായി വെട്ടിക്കുറച്ച് അപമാനിച്ചത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ജ്വാലഗുട്ട.

അടിസ്ഥാനവില വെട്ടിക്കുറച്ചത് ലേലത്തിനു മുമ്പ് തന്നെ അറിയിക്കുകപോലും ചെയ്തിട്ടില്ലെന്നും ജ്വാല പരാതിപ്പെട്ടു. ബാഡ്മിന്റണ്‍ ഡബിള്‍സ് താരം അശ്വനി പൊന്നപ്പയും ഇതെ പരാതിയുമായി വന്നിട്ടുണ്ട്. ഐക്കണ്‍ താരങ്ങള്‍ക്ക് 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.

ജ്വാലയെ ഡല്‍ഹി സ്മാഷേഴ്സ് 18.6 ലക്ഷത്തിനും അശ്വനിയെ പൂനെ പിസ്റ്റള്‍സ് 15 ലക്ഷത്തിനുമാണ് സ്വന്തമാക്കിയത്. ലേലത്തിനിടെ തങ്ങളുടെ വില ഐ ബി എല്‍ അധികൃതര്‍ കുറയ്ക്കുകയായിരുന്നുവെന്ന് ജ്വാല തുറന്ന് പറഞ്ഞു. ഇത് തങ്ങളെ അപമാനിക്കലാണെന്നും ഈ നാണക്കേടിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും ജ്വാല പറഞ്ഞു.

എന്നാല്‍ ഐ ബി എല്ലില്‍ വനിതാ ഡബിള്‍സ് ഒഴിവാക്കിയതിനാല്‍ ഫ്രാഞ്ചൈസികളുടെ ആവശ്യപ്രകാരമാണ് അശ്വനിയുടെയും ജ്വാലയുടെയും തുക വെട്ടിക്കുറച്ചതെന്ന് ഐ ബി എല്‍ അധികൃതര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :