ഇംഗ്ലണ്ടും ഇറ്റലിയും മരണഗ്രൂപ്പില്‍; സ്പെയിനും വിയര്‍ക്കും!

സാവോപോളോ| WEBDUNIA|
PTI
PTI
ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാകും 2014 ലോകകപ്പ് ഫുട്‌ബോളിന് തുടക്കമാകുക. ഇംഗ്ലണ്ടും ഇറ്റലിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയാണ് മരണഗ്രൂപ്പ്. നിലവിലെ ചാമ്പ്യന്മാരായ സ്പെയിനും ഹോളണ്ടും ഗ്രൂപ്പ് ബിയില്‍ ഏറ്റുമുട്ടും. അതേസമയം ബ്രസീലിനും അര്‍ജന്റീനയ്ക്കും ഏറെ വിയര്‍ക്കാതെ തന്നെ പ്രീക്വാര്‍ട്ടറില്‍ എത്താന്‍ സാധിച്ചേക്കും.

ഗ്രൂപ്പുകള്‍ ഇങ്ങനെ:

ഗ്രൂപ്പ് എ: ബ്രസീല്‍ , ക്രൊയേഷ്യ, മെക്‌സിക്കോ, കാമറൂണ്‍
ഗ്രൂപ്പ് ബി: സ്‌പെയിന്‍, ഹോളണ്ട്, ഓസ്‌ട്രേലിയ, ചിലി
ഗ്രൂപ്പ് സി: ഐവറി കോസ്റ്റ്, ജപ്പാന്‍, കൊളംബിയ, ഗ്രീസ്
ഗ്രൂപ്പ് ഡി: യുറുഗ്വായ്, കോസ്റ്ററിക്ക, ഇംഗ്ലണ്ട്, ഇറ്റലി
ഗ്രൂപ്പ് ഇ: സ്വിറ്റ്‌സര്‍ലന്‍ഡ്, ഇക്വഡോര്‍ , ഫ്രാന്‍സ്, ഹോണ്ടുറാസ്
ഗ്രൂപ്പ് എഫ്: അര്‍ജന്റീന, ഇറാന്‍ , ബോസ്‌നിയ, നൈജീരിയ
ഗ്രൂപ്പ് ജി: ജര്‍മനി, പോര്‍ച്ചുഗല്‍, ഘാന, യുഎസ്എ
ഗ്രൂപ്പ് എച്ച്: ദക്ഷിണ കൊറിയ, ബെല്‍ജിയം, അള്‍ജീരിയ, റഷ്യ

2012 ജൂണ്‍ 12 മുതല്‍ ജൂലായ് പത്തുവരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ജൂണ്‍ 12ന് സാവോപോളോയിലാണ് ഉദ്ഘാടന മത്സരം.

സ്പാനിഷ് താരം ഫെര്‍ണാണ്ടോ ഹിയറോ, ഇറ്റാലിയന്‍ താരം ഫാബിയോ കന്നവാരോ, ഫ്രഞ്ച് താരം സിദാന്‍, അര്‍ജന്റീനയുടെ മരിയോ കെംപസ്, ബ്രസീല്‍ കളിക്കാരന്‍ കഫു തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് ഗ്രൂപ്പുകള്‍ നിര്‍ണ്ണയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :