ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍

ബ്രിസ്‌ബേണ്‍| WEBDUNIA| Last Modified ഞായര്‍, 24 നവം‌ബര്‍ 2013 (10:35 IST)
PRO
ആഷസ് പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് പ്രതീക്ഷ. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും (124) ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെയും (113) സെഞ്ച്വറികളുട കരുത്തില്‍ രണ്ടാം ദിവസം ഏഴിന് 401 എന്ന നിലയില്‍ ഓസീസ് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ഒന്നാമിന്നിങ്‌സില്‍ 159 റണ്‍സിന്റെ ലീഡ് നേടിയ ആതിഥേയര്‍ 561 റണ്‍സിന്റെ ലക്ഷ്യമാണ് ഇംഗ്ലണ്ടില്‍ മുന്നില്‍ വെച്ചിരിക്കുന്നത്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 24 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് കഴിഞ്ഞു. മൂന്ന് ദിവസത്തെ കളിയും എട്ട് വിക്കറ്റും ബാക്കിയുള്ള ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനി 537 റണ്‍സ് കൂടി വേണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :