മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ബെര്‍ലുസ്കോണിയെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കി
റോം|
WEBDUNIA|
PRO
നികുതിവെട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഇറ്റലി പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കി.
ഇന്നലെ നടന്ന സമ്മേളനത്തിലാണ് ബെര്‍ലുസ്കോണി അയോഗ്യനാക്കപ്പെട്ടത്. എന്നാല്‍ രാഷ്ട്രീയരംഗത്തു തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കടുത്ത ശിക്ഷ ലഭിക്കുന്നവരെ പാര്‍ലമെന്റ് അംഗത്വത്തിന് അയോഗ്യരാക്കാന്‍ ഇറ്റലി കഴിഞ്ഞ വര്‍ഷം നിയമം പാസാക്കിയിരുന്നു. പാര്‍ലമെന്റില്‍ വോട്ടിട്ടുവേണം ഇവരെ അയോഗ്യരാക്കേണ്ടത്.
നാലു വര്‍ഷത്തെ തടവും രണ്ടു വര്‍ഷത്തേക്ക് ഔദ്യോ ഗിക പദവികള്‍ വഹിക്കുന്നതിനു വിലക്കുമാണ് ബെര്‍ലുസ്കോണിക്ക് കോടതി വിധിച്ചിട്ടുള്ളത്. ശതകോടീശ്വരനും മാധ്യമ വ്യവസായിയുമായ ബെര്‍ലുസ്കോണിയുടെ 20 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണിത്.
ബെര്‍ലുസ്കോണി നയിക്കുന്ന ഫോഴ്സ ഇറ്റാലിയ പാര്‍ട്ടി ഭരണമുന്നണി വിട്ടുവെങ്കിലും എന്‍റികോ ലെറ്റയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചൊവ്വാഴ്ച വിശ്വാസ വോട്ട് നേടിയിരുന്നു.