അഭിറാം മനോഹർ|
Last Modified ശനി, 7 ഓഗസ്റ്റ് 2021 (16:29 IST)
ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ. ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ വെങ്കലം നേടി. കസാഖ്‌സ്‌താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്.
ഒളിമ്പിക് ചരിത്രത്തിൽ ഗുസ്‌തിയിൽ ഇന്ത്യ നേടുന്ന ഏഴാമത്തെ മെഡലാണിത്. ഈ ഒളിമ്പിക്‌സിൽ രവികുമാര്‍ ദഹിയക്ക് ശേഷം ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡൽ. ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്‌റംഗ് പുനിയ സെമിയിലേക്ക് മുന്നേറിയത്.
മീരാബായ് ചാനു, പി.വി സിന്ധു, ലവ്‌ലിന ബോര്‍ഗൊഹെയ്ന്‍, ഇന്ത്യന്‍ ഹോക്കി ടീം, രവികുമാര്‍ ദഹിയ എന്നിവര്‍ക്കു ശേഷം ടോക്യോയിൽ ഇന്ത്യ നേടുന്ന ആറാമത്തെ മെഡൽ ആണിത്.