പുരുഷന്മാരുടെ ഗുസ്‌തിയിൽ ഇന്ത്യയ്ക്ക് നേട്ടങ്ങളുടെ ദിനം, ദീപക് പുനിയയും രവി കുമാറും സെമിയിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (12:48 IST)
ടോക്യോ ഒളിമ്പിക്‌സ് ഗുസ്‌തിയിൽ ഇന്ത്യയ്ക്ക് നേട്ടങ്ങളുടെ ദിനം. പുരുഷ വിഭാഗം ഗു‌സ്‌തിയിൽ ഇത്യയുടെ ദീപക് പുനിയയും രവി കുമാറും സെമിയിലെത്തി. അതേസമയം വനിതകളുടെ ഗുസ്‌തിയിൽ അൻഷുമാലിക്ക് പരാജയപ്പെട്ടു. റെപ്പാഷെ റൗണ്ടിൽ ‌മത്സരിക്കാനാവുമോ എന്ന കാത്തിരിപ്പിലാണ് താരം.

പുരുഷന്‍മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാർട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്നാണ് സെമി ബർത്ത് ഉറപ്പാക്കിയത്. പുരുഷന്‍മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ ചൈനയുടെ സുഷെന്‍ ലിന്നിനെ 6-3ന് തോല്‍പ്പിച്ച് ദീപക് സെമിയിലേക്കെത്തിയത്.

വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ലോകറാങ്കിങ്ങില്‍ രണ്ടാമതുള്ള ബലാറസിന്റെ ഐറീന കുറാച്കീനയോട് 8-2 എന്ന സ്‌കോറിനാണ് അന്‍ഷുമാലിക്ക് തോറ്റത്. ഐറീന ഫൈനലെത്തുകയാണെങ്കിൽ അന്‍ഷുമാലിക്കിന് റെപ്പാഷെ റൗണ്ടില്‍ മത്സരിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :