1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Wrestling ravikumar into finals

ടോക്യോയിൽ നാലാം മെഡൽ ഉറപ്പിച്ച് ഇന്ത്യ: ഗു‌സ്‌തിയിൽ രവി‌കുമാർ ദഹിയ ഫൈനലിൽ

ടോക്യോ
ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു. പുരുഷന്‍മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലില്‍ കടന്നു.
 
കസാഖ്‌സ്താന്റെ നൂറിസ്ലാം സനയെവയെ തകര്‍ത്താണ്  രവികുമാറിന്റെ ഫൈനൽ പ്രവേശനം. നേരത്തെ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്ന് സെമി ബെർത്ത് ഉറപ്പാക്കിയിരുന്നു. 
അടുത്ത ലേഖനം
ബ്രിട്ടനെ വീഴ്‌ത്തി ഹോളണ്ട് വനിതാ ഹോക്കി ഫൈനലിൽ: രണ്ടാം സെമിയിൽ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നു