ബ്രിട്ടനെ വീഴ്‌ത്തി ഹോളണ്ട് വനിതാ ഹോക്കി ഫൈനലിൽ: രണ്ടാം സെമിയിൽ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (14:18 IST)
ഒളിമ്പി‌ക്‌സ് വനിതാ ഹോക്കിയിൽ ബ്രിട്ടനെ തോൽപ്പിച്ച് നെതർലാൻഡ്‌സ് ഫൈനലിൽ കടന്നു. ഇന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ ബ്രിട്ടനെ ഹോളണ്ട് പരാജയപ്പെടുത്തിയ‌ത്.

ഫെലിസ് ആൽബർസ്,മാർലോസ് കീറ്റെൽസ്,മരിയ വെസ്‌ചൂർ,ഫ്രെഡറിക് മാറ്റ്‌ല എന്നിവരാണ് ഹോളണ്ടിന്റെ ഗോൾ‌സ്കോറർമാർ. ഗിസല്ലെ ആൻസ്സ്ലിയാണ് ബ്രിട്ടന്റെ ആശ്വാസഗോൾ നേടിയത്.

അതേസമയം വനിതകളുടെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾ ഇന്ന് അർജന്റീനയെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :