ക്വാറന്റീൻ പൂർണമായി ഒഴിവാക്കി കർണാടക, അതിർത്തികളിൽ ഇനി പരിശോധന ഇല്ല

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2020 (20:37 IST)
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന പൂർണമായും ഒഴിവാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള 14 ദിവസത്തെ ക്വാറന്റൈൻ ആണ് ഒഴിവാക്കിയത്. സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ഇനി ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു.

ഇതോടെ സംസ്ഥാന അതിർത്തികൾ,ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പരിശോധനയും ഒഴിവായി. കൈകളിൽ ക്വാറന്റൈൻ മുദ്ര പതിപ്പിക്കുന്നതും അവസാനിപ്പിച്ചു.അതേസമയം കൊവിഡ് ലക്ഷണമുള്ളവർ എത്തിയാൽ വേഗം ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും സർക്കാർ പുതുതായി ഇറക്കിയ ഉത്തരവിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :