അനുബന്ധ വാര്ത്തകള്
- കഴിഞ്ഞ തവണത്തെ ഹീറോയിസം നമ്മൾ ആവർത്തിക്കും, കരുത്തിലേക്ക് ചൂണ്ടി മുഹമ്മദ് ഷമി
- സംസ്ഥാനത്ത് ഇന്ന് 5722 പേർക്ക് കൊവിഡ്, 25 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി പത്തിനും താഴെ
- ബുമ്രയും ഷമിയും ആർച്ചറുമല്ല, ഇത്തവണത്തെ ഐപിഎല്ലിലെ തന്റെ ഹീറോ ആരെന്ന് വെളിപ്പെടുത്തി കപിൽദേവ്
- ഐപിഎല്ലിനിടെ കോലിയുടെ കണ്ണുരുട്ടൽ, വിഷയത്തിൽ പ്രതികരണവുമായി സൂര്യകുമാർ യാദവ്
- ഇന്ത്യയ്ക്ക് രണ്ടുനായകൻമാർ വേണ്ട, ഇവിടെ നടപ്പിലാകില്ല, കോഹ്ലി തന്നെ നയിയ്ക്കട്ടെ: കപിൽ ദേവ്
അന്ന് മാസങ്ങൾക്ക് ശേഷമാണ് ഗവാസ്‌കർ മകനെ കണ്ടത്, കാര്യങ്ങൾ മാറുന്നതിൽ സന്തോഷം: കപിൽ ദേവ്
കുഞ്ഞ് ജനിക്കുന്നതുമായി ബന്ധപ്പെട്ട് അവധിയെടുക്കാനുള്ള കോലിയുടെ തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. പണ്ട് ഇടയ്‌ക്കുള്ള വരവും പോക്കും ടീമിന് താങ്ങാൻ പറ്റുന്നതായിരുന്നില്ല. മകൻ ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് ഗവസ്‌കർ അവനെ കണ്ടത്. എന്നാലിപ്പോൾ കാര്യങ്ങൾ മാറി. കപിൽ പറഞ്ഞു.
കോലിയെ പറ്റി പറയുകയാണെങ്കിൽ സ്വന്തം പിതാവ് മരിച്ച് അടുത്ത ദിവസം തന്നെ ഗ്രൗണ്ടിലെത്തിയ താരമാണ്. ഇപ്പോൾ കുഞ്ഞിന് വേണ്ടിയാണ് കോലി അവധി എടുത്തിരിക്കുന്നത്.ഇപ്പോൾ ടീമിന് അത് താങ്ങാൻ കഴിയും. ഒരു വിമാനത്തിൽ പോയി നിങ്ങൾക്ക് മൂന്ന് ദിവസത്തിൽ തിരിച്ചെത്താം. ഇത്തരത്തിലേക്ക് കാര്യങ്ങൾ മാറിയതിൽ അഭിമാനമുണ്ട്. കോലിയുടെ കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ക്രിക്കറ്റിൽ കോലിക്കുള്ള താത്‌പര്യം എനിക്കറിയാം. അതിനേക്കാൾ കൂടുതലാണ് കുഞ്ഞുണ്ടാകുന്നതിൽ കോലിയുടെ സന്തോഷം കപിൽ പറഞ്ഞു.