ഐപിഎൽ കഴിയുന്നതോടെ ധോനി ബിഗ് ബാഷ് ലീഗിലേക്ക്?

അഭിറാം മനോഹർ| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2020 (14:19 IST)
അവസാനിച്ച ശേഷം മഹേന്ദ്ര സിങ് ധോനി ഓസ്ട്രേലിയൻ ട്വെന്റി 20 ടൂർണമെന്റായ ബിഗ് ബാഷിലേക്ക് പോയേക്കുമെന്ന് സൂചന. പല ബിബിഎൽ ഫ്രാഞ്ചൈസികളും ധോനിയിൽ താത്‌പര്യം വ്യക്തമാക്കിയതായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ റിപ്പോർട്ടിൽ പറയുന്നു.

ധോനിക്കൊപ്പം സുരേഷ് റെയ്‌ന, യുവരാജ് സിങ്, എന്നിവരെയും ഫ്രാഞ്ചൈസികൾ ലക്ഷ്യം വെക്കുന്നുണ്ട്. അന്താരാഷ്ട്രക്രിക്കറ്റിൽ നിന്നും വിരമിച്ചതിനാൽ യുവരാജിന് പിന്നിൽ തടസ്സങ്ങളില്ല. എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചുവെങ്കിലും ടി20 ലീഗിൽ തുടരുകയാണ് റെയ്‌നയും ധോനിയും. ഇത് വിദേശ ലീഗ് കളിക്കുന്നതിൽ ഇരുവർക്കും തടസ്സമാണ്. നിലവിൽ ഐപിഎല്ലിൽ മോശം ഫോമിലുള്ള ധോനിയെ 2021ൽ ചെന്നൈ ടീമിൽ നിലനിർത്താൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് ധോനി ബിബിഎല്ലിലേക്ക് എത്തിയേക്കുമെന്ന വാർത്തകൾ ശക്തമാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :