കായികമേളയില്‍ മികവ് തെളിയിക്കുന്നവരെ സായി ഏറ്റെടുക്കും

തിരുവനന്തപുരം| jibin| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (15:55 IST)
മികവുകാട്ടുന്ന കായികതാരങ്ങളെ സാമ്പത്തിക സാഹചര്യങ്ങളും കുടുംബപശ്ചത്തലവുമൊന്നും നോക്കാതെ ഏറ്റെടുക്കാന്‍ ഒരുക്കമാണെന്ന് സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇവരുടെ സര്‍വ്വ ചെലവുകളും സായി വഹിക്കുമെന്നും. മികവ് അല്ലാതെ മറ്റൊന്നും ഇതിന് മാനദണ്ഡമായി എടുക്കില്ലെന്നും ലക്ഷ്മിഭായ് നാഷല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എല്‍എന്‍സിപിഇ) പ്രിന്‍സിപ്പല്‍ ഡോ ജി കിഷോര്‍ പറഞ്ഞു.

മികവുകാട്ടുന്ന കായികതാരങ്ങളെ ഏറ്റെടുത്ത് മികച്ച അവര്‍ക്ക് മികച്ച സാഹചര്യം ഒരുക്കും. കേരളത്തിലെ സായിയുടെ ഏഴ് കേന്ദ്രങ്ങളിലും 17 എക്സ്റ്റെന്‍ഷന്‍ കേന്ദ്രങ്ങളിലും ഇവര്‍ക്ക് സൌകര്യമൊരുക്കുമെന്നും ജി കിഷോര്‍ പറഞ്ഞു. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മൂന്നാംസ്ഥാനമെങ്കിലും ലഭിക്കുന്നവര്‍ക്ക് സായിയുടെ കേന്ദ്രങ്ങളില്‍ നേരിട്ട് പ്രവേശനം നല്‍കും. ഇവര്‍ക്ക് രാജ്യന്തര നിലവാരം പുലര്‍ത്തുന്ന തരത്തിലുള്ള പരിശീലനമാണ് സായി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാര്യവട്ടം എല്‍എന്‍സിപിഇയിലാണ് കൂടുതല്‍പേര്‍ക്ക് പ്രവേശനം നല്‍കുക. ഇതു കൂടാതെ പ്രതിഭയുള്ള താരങ്ങളെ കണ്ടെത്താന്‍ പ്രത്യേക സൌകര്യമൊരുക്കും. സെലക്ഷന്‍ ട്രയല്‍ നടത്തിയാകും തെരഞ്ഞെടുപ്പ് നടത്തുമെന്നും ജി കിഷോര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :