ഇരട്ടത്തിളക്കത്തില്‍ താരങ്ങള്‍ , സ്കൂള്‍ കായികമേളയില്‍ എറണാകുളം മുന്നില്‍

തിരുവനന്തപുരം| VISHNU.NL| Last Updated: ബുധന്‍, 10 ഡിസം‌ബര്‍ 2014 (12:18 IST)
സംസ്ഥാന സ്കൂള്‍ കായികമേളയുടെ മൂന്നാം ദിനം പാലക്കാട് പറളി സ്കൂളിലെ താരമായ അഫ്സല്‍, കോഴിക്കോട് നെല്ലിപ്പോയ് സ്കൂളിലെ താരമായ കെ ആര്‍ ആതിര, കോതമംഗലം മാര്‍ ബേസിലിന്‍െറ താരമായ ബിബിന്‍ ജോര്‍ജ് എന്നിവര്‍ക്ക് ഇരട്ട സ്വര്‍ണ്ണം.

സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ മുഹമ്മദ് അഫ്സല്‍ ദേശീയ റെക്കോഡോടെയാണ് അഫ്സല്‍ സ്വര്‍ണ്ണം നേടിയത്. കഴിഞ്ഞ 5000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. ജൂനിയര്‍ വിഭാഗം 1500 മീറ്ററില്‍
മീറ്റ് റെക്കോഡോടെയാണ് ആതിര സ്വര്‍ണ്ണം നേടിയത്. കഴിഞ്ഞ ദിവസം 3000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു.

സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടിയ ബിബിന്‍ കഴിഞ്ഞ ദിവസം 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു.ജൂനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ അനീഷ് എ. സ്വര്‍ണം നേടി. പാലക്കാട് പറളി സ്കൂളിലെ താരമാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കെ.ആര്‍. സുജിത സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം 5000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ സുജിത്തിന്‍െറ സഹോദരിയാണ് സുജിത.

സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കോഴിക്കോടിന്‍െറ
തെരേസ ജോസഫ് സ്വര്‍ണം നേടി. മെഡല്‍ പട്ടികയില്‍ എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മുന്നേറുന്നു. അതേസമയം സ്കൂളുകളുടെ പോരാട്ടം ഇഞ്ചോടിഞ്ച് കനക്കുകയാണ്. ഏഴ് സ്വര്‍ണവും 46 പോയന്‍റുമായി കോതമംഗലം മാര്‍ ബേസില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍
പറളിയും സെന്‍റ് ജോര്‍ജും തൊട്ടുപിന്നിലുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ ...

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു
ഇന്നലെ (തിങ്കള്‍) രാത്രിയാണ് ആക്രമണമുണ്ടായത്

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; ...

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം
തൊട്ടടുത്ത് കട നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി രാമാമൃത (57) പ്രതി

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ...

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ
സ്വര്‍ണക്കടത്തില്‍ വിജയനു പങ്കുണ്ടെന്ന് എം.ആര്‍.അജിത് കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി ...

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)
Asif Ali and Pinarayi Vijayan: സിനിമാ താരങ്ങളായ ശിവകാര്‍ത്തികേയനും ആസിഫ് അലിയുമായിരുന്നു ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ ...