തിരുവനന്തപുരം|
VISHNU.NL|
Last Updated:
തിങ്കള്‍, 8 ഡിസംബര്‍ 2014 (09:25 IST)
58-)മത് സംസ്ഥാന സ്കൂള്‍ മീറ്റില്‍ ആദ്യ രണ്ട് സ്വര്‍ണവും പാലക്കാടിന്. പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പറളി സ്കൂളിലെ എം.വി. വര്‍ഷയും സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ പറളി സ്കൂളിലെ മുഹമ്മദ് അഫ്സലുമാണ് പാലക്കാടിനു വേണ്ടി സ്വര്‍ണം നേടിയത്.
അഫ്‌സല്‍ മീറ്റിലെ ആദ്യ സ്വര്‍ണം നേടിയെങ്കിലും രണ്ട് വര്‍ഷം മുന്‍പ് അഫ്‌സല്‍ കുറിച്ച ഒരു റെക്കോഡ് ആദ്യദിനം തന്നെ പഴങ്കഥയായി. 2012ല്‍ കുറിച്ച ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലെ മീറ്റ് റെക്കോഡ് കോതമംഗലം ബാര്‍ ബേസില്‍ സ്‌കൂളിലെ ബിപിന്‍ ജോര്‍ജാണ് തിരുത്തിയത്.
8:53.04 സെക്കന്‍ഡാണ് ബിപിന്‍ കുറിച്ച പുതിയ റെക്കോഡ് സമയം. 8:46.66 സെക്കന്‍ഡായിരുന്നു അഫ്‌സലിന്റെ പേരിലുണ്ടായിരുന്ന പഴയ റെക്കോഡ്. പാലക്കാട് പറളി സ്‌കൂളിന്റെ അജിത്ത് വെള്ളി നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയിലാണ് രണ്ടാമത്തെ മീറ്റ് റെക്കോഡ് പിറന്നത്. മാതിരപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ സിജോ മാത്യുവാണ് പുതിയ റെക്കോഡിട്ടത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ കെ.ആര്‍. ആതിര സ്വര്‍ണം നേടി. കോതമംഗലം ബാര്‍ ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പിക്കാണ് വെള്ളി. ഇന്നു 18 ഫൈനലുകളുണ്ട്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ ഫൈനലാണ് ഇന്നത്തെ സവിശേഷത. നിലവിലെ ജേതാക്കളായ എറണാകുളവും രണ്ടാം സ്ഥാനക്കാരായ പാലക്കാടും തമ്മില്‍ ഇത്തവണയും ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്നു. ഉത്തേജകമരുന്ന് പരിശോധനയ്ക്കായി നാഡ സംഘവും ഇന്നെത്തും.
രാവിലെ ഒന്‍പതിന് എല്‍എന്‍സിപിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതിനു മുന്‍പായി ഏഴിനങ്ങളുടെ ഫൈനല്‍ നടക്കും. വിജയം ഉറപ്പിച്ചാണ് മല്‍സരത്തിന് ഇറങ്ങിയതെന്ന് ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ ജേതാവായ മുഹമ്മദ് അഫ്സല്‍ പറഞ്ഞു. മികച്ച പരിശീലനം വിജയത്തിന് സഹായിച്ചു. ട്രാക്കില്‍ കാര്യമായ വെല്ലുവിളികള്‍ ഉണ്ടായിരുന്നില്ലെന്നും അഫ്സല്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.