കോണ്‍ഗ്രസ് എതിര്‍ത്തിട്ടും സിബിഐ ഡയറക്ടര്‍ നിയമന ഭേദഗതി ബില്‍ പാസായി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (19:12 IST)
കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനിടെ, ഡയറക്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കി.
നിലവിലുള്ള സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ കാലാവധി ഡിസംബര്‍ രണ്ടിന് അവസാനിക്കാനിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.

പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയാണ് ഇതു വരെ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്ന സമിതിയിലെ അംഗങ്ങള്‍. എന്നാല്‍ ലോക്‌‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യത്തിലാണ് നിയമ ഭേദഗതി കൊണ്ടു വരാന്‍ തീരുമാനിച്ചത്. സിബിഐ ഡയറക്ടറുടെ തെരഞ്ഞെടുപ്പ് പ്രക്രിയ ബുദ്ധിമുട്ടില്ലാത്തതാക്കാനാണ് പുതിയ ഭേഗഗതി കൊണ്ടു വരുന്നതെന്ന് ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ്(അമെന്റ്മെന്റ്) ബില്ല് സഭയില്‍ അവതരിപ്പിക്കവെ പേഴ്സണല്‍ മന്ത്രാലയ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

പുതിയ ഭേദഗതി പ്രകാരം സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ കമ്മിറ്റിയില്‍ പ്രധാനമന്ത്രിയേയും ചീഫ് ജസ്റ്റിസിനെയും കൂടാതെ പ്രതിപക്ഷ നിരയിലെ
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാര്‍ട്ടിയിലെ നേതാവും അംഗങ്ങളായിരിക്കും അംഗങ്ങള്‍. കമ്മിറ്റിയിലെ അംഗങ്ങളില്‍ ആരുടെയെങ്കിലും അഭാവമുണ്ടായാലും സമിതിയുടെ തീരുമാനത്തിന് സാധുതയുണ്ടാകും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :