ചൈന ഓപ്പണില്‍ പിവി സിന്ധുവിന് ഞെട്ടുന്ന തോല്‍വി; അട്ടിമറിച്ചത് തായ്‌ലൻഡ് താരം

 pv sindhu, china open , പിവി സിന്ധു , പോൺപാവീ ചോച്ചുവോ
ബീജിംഗ്| മെര്‍ലിന്‍ സാമുവല്‍| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (18:16 IST)
ലോകചാമ്പ്യനായതിനു ശേഷമുള്ള ആദ്യ ടൂര്‍ണമെന്റില്‍ തന്നെ പിവി സിന്ധുവിന് ഞെട്ടുന്ന തോല്‍വി. ചൈന ഓപ്പണ്‍ ബാഡ്മിന്റണിന്റെ വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍തോറ്റു ഇന്ത്യന്‍ താരം പുറത്തായി.

തായ്‌ലൻഡ് താരം പോൺപാവീ ചോച്ചുവോങ്ങാണ് പ്രീക്വാർട്ടറിൽ സിന്ധുവിനെ അട്ടിമറിച്ചത്. ആദ്യ ഗെയിം അനായാസമായി സ്വന്തമാക്കിയശേഷമാണ് സിന്ധു പിന്നീടുള്ള രണ്ട് ഗെയിമുകളിലും അടിയറവുപറഞ്ഞത്. സ്‌കോര്‍: 12-21, 21-13, 21-19. മത്സരം 58 മിനിറ്റ് നീണ്ടു നിന്നു.

രണ്ടാം ഗെയിമില്‍ തുടക്കത്തിലെ 5-1ന് ചോചുവോംഗ് ലീഡെടുത്തു. 7-9ന് സിന്ധു തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ചോചുവോംഗ് തുടര്‍ച്ചയായി ആറ് പോയന്റുകള്‍ നേടി ചോചുവോംഗ് 15-7ന് ലീഡെടുത്തു. പിന്നീട് സിന്ധുവിന് ഗെയിമില്‍ തിരിച്ചുവരാന്‍ കഴിഞ്ഞില്ല.

നിര്‍ണായക മൂന്നാം ഗെയിമില്‍ 6-6ന് ഒപ്പമെത്തിയ സിന്ധു പിന്നീട് 11-7ന് മുന്നിലെത്തി. എന്നാല്‍ സാവധാനം കളിയിലേക്ക് തിരിച്ചെത്തിയ ചോചുവോംഗ് 15-19ന് ലീഡെടുത്തു. നാലു പോയന്റുകള്‍ കൂടി നേടിയെങ്കിലും 21-19ന് ചോചുവോംഗ് ഗെയിമും മത്സരവും സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :