പിവി സിന്ധുവിന് ബിഎംഡബ്ല്യു സമ്മാനിച്ച് സൂപ്പർതാരം നാഗാർജുന !

Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (15:00 IST)
ബാഡ്‌മിന്റൻ ലോക ചാമ്പ്യൻഷിപ്പ് ഇന്ത്യൻ മണ്ണിലെത്തിച്ച പിവി സിന്ധുവിന് ബിഎംഡബ്ല്യു കാർ സമ്മാനിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരം നാഗാർജുന. ബിഎംഡബ്ല്യു എസ്‌യുവി എക്സ് 5ന്റെ പുത്തൻ തലമുറ പതിപ്പിനെയാണ് നാഗാർജുന പിവി സിന്ധുവിന് സമ്മാനിച്ചിരിക്കുന്നത്. വാഹനത്തിനൊപ്പം ഇരുവരും നിൽക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി.

ബിഎംഡബ്ല്യു വാഹന നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നാണ് എക്സ് 5 എസ്‌യുവി. വാഹനത്തിന്റെ പുത്തൻ തലമുറ പതിപ്പ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. 72.90 ലക്ഷം രൂപ മുതൽ 82.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിൽ വില. 3.0 ലിറ്റർ പെട്രോൾ ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ ഉള്ളത്.


265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് 3.0 ലിറ്റർ ഡീസൽ എഞ്ചിൻ. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എഞ്ചിൻ വേരിയന്റിന് വെറും 6.5 സെക്കൻഡുകൾ മതി. 230 കിലോമീറ്ററാണ് ഈ എഞ്ചിന്റെ ഉയർന്ന വേഗത. 340 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാൻ സാധിക്കുന്നതാണ് 3.0 പെട്രോൾ എഞ്ചിൻ. 243 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ഈ എഞ്ചിൻ വേരിയന്റിന് സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :