രേണുക വേണു|
Last Modified വ്യാഴം, 25 ജൂലൈ 2024 (09:05 IST)
Paris Olympics 2024 - India
Paris Olympics 2024: പാരീസ് ഒളിംപിക്സിലെ ആദ്യ ഇനങ്ങള്‍ക്കായി ഇന്ത്യ ഇന്നിറങ്ങും. ജൂലൈ 25 വ്യാഴം (ഇന്ന്) ആര്‍ച്ചറി മാത്രമാണ് ഇന്ത്യയുടേതായി ഉള്ളത്. പുരുഷ, വനിത വിഭാഗ മത്സരങ്ങള്‍ ഇന്ന് നടക്കും.
ആര്‍ച്ചറി - വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ട് - ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് - ദീപിക കുമാരി, അങ്കിത ഭകത്, ഭജന്‍ കൗര്‍ എന്നിവര്‍ മത്സരിക്കും
ആര്‍ച്ചറി - പുരുഷവിഭാഗം വ്യക്തിഗത റാങ്കിങ് റൗണ്ട് - ഇന്ത്യന്‍ സമയം വൈകിട്ട് 5.45 ന് - ബി.ധീരജ്, തരുണ്‍ദീപ് റായ്, പ്രവിണ്‍ ജാദവ് എന്നിവര്‍ മത്സരിക്കും.
സ്പോര്‍ട്സ് 18, ജിയോ സിനിമ എന്നിവയില്‍ ഒളിംപിക്സ് മത്സരങ്ങള്‍ തത്സമയം കാണാം.