പുല്‍കോര്‍ട്ടില്‍ രാജകുമാരന്റെ അവതാരപ്പിറ്വി, ജോക്കോവിച്ചിനെ ഫൈനലില്‍ തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡന്‍ നേട്ടം

Alcaraz
Alcaraz
അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ജൂലൈ 2024 (08:12 IST)
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ നൊവാക് ജോകോവിച്ചിനെ തകര്‍ത്ത് സ്പാനിഷ് മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. 6-2,6-2,7-6നാണ് 21കാരന്റെ വിജയം. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ ജോകോവിച്ചിനെ അപ്രസക്തനാക്കിയായിരുന്നു അല്‍ക്കരാസിന്റെ വിജയം. സ്പാനിഷ് താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ കിരീടവും കരിയറിലെ നാലാമത് ഗ്രാന്‍സ്ലാം കിരീടവുമാണിത്.

ഫൈനലില്‍ ഉടനീളം ജോക്കോവിച്ചിനെ ബാക്ക് ഫൂട്ടിലാക്കുന്ന രീതിയിലുള്ള പ്രകടനമാണ് യുവതാരം കാഴ്ചവെച്ചത്. കഴിഞ്ഞ വിംബിള്‍ഡന്‍ ഫൈനല്‍ മത്സരത്തിലും ജോകോവിച്ച് തന്നെയായിരുന്നു അല്‍ക്കരാസിന്റെ എതിരാളി. വിജയത്തോടെ 2 തവണ ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണ്‍ കിരീടവും നേടുന്ന ആറാമത്തെ മാത്രം താരമാകാനും അല്‍ക്കരാസിനായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :