കായിക മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു, ഒളിപിക്സിൽ ഇന്ത്യൻ പതാകയേന്തുക പിവി സിന്ധുവും ശരത് കമലും

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ജൂലൈ 2024 (20:23 IST)
പാരീസ് ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ എന്നിവര്‍ ഇന്ത്യന്‍ പതാകയേന്തും. ടോക്യോ ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ വെങ്കലം നേടിയ ഗഗന്‍ നാരംഗാണ് ഇന്ത്യന്‍ സംഘത്തിന്റെ നായകന്‍. ഇന്ത്യന്‍ ഒളിപിക് അസോസിയേഷന്‍ അധ്യക്ഷയായ പിടി ഉഷയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ത്യയ്ക്കായി 2 ഒളിമ്പിക് മെഡലുകള്‍ നേടിയിട്ടുള്ള താരമാണ് പി വി സിന്ധു. മേരികോമിന് പകരക്കാരനായാണ് വൈസ് ക്യാപ്റ്റനായിരുന്ന ഗഗന്‍ നാരംഗ് നായകനാകുന്നത്. ഇത് സ്വാഭാവിക തീരുമാനമാണെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി ഇക്കഴിഞ്ഞ ഏപ്രിലിലാണ് മേരി കോം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്മാറിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :