1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Messi's Hat - Trick

എതിരാളികള്‍ സൂക്ഷിക്കുക, മെസി ലോകകപ്പിന് ഒരുങ്ങിക്കഴിഞ്ഞു!

മെസി
ഇത്തവണത്തെ ലോകകപ്പില്‍ ലയണല്‍ മെസിയുടെ മാജിക് എന്തായിരിക്കുമെന്ന് കാത്തിരിക്കുന്നവര്‍ക്ക് ഹൃദയം നിറയെ സന്തോഷിക്കാനുള്ള വകയാണ് ഇപ്പോള്‍ മെസി നല്‍കുന്നത്. താന്‍ തന്നെയായിരിക്കും റഷ്യന്‍ ലോകകപ്പിന്‍റെ ശ്രദ്ധാകേന്ദ്രമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പ്രകടനമായിരുന്നു കഴിഞ്ഞ ദിവസം ഹെയ്ത്തിക്കെതിരെ മെസി കാഴ്ചവച്ചത്.
 
സൌഹൃദമത്സരത്തില്‍ ഹെയ്ത്തിയെ അര്‍ജന്‍റീന തകര്‍ത്തത് നാല് ഗോളുകള്‍ക്കായിരുന്നു. ലയണല്‍ മെസിക്ക് ഹാട്രിക് ഗോള്‍ നേട്ടം. മെസി തന്നെയായിരുന്നു മത്സരത്തിന്‍റെ താരം. അഥവാ, മെസി ചലിക്കുന്നതിനൊപ്പമായിരുന്നു മത്സരഫലവും കാണികളുടെ കണ്ണുകളും. 
 
മത്സരത്തിന്‍റെ പതിനേഴാം മിനിറ്റിലും അമ്പത്തെട്ടാം മിനിറ്റിലും അറുപത്താറാം മിനിറ്റിലുമായിരുന്നു മെസി ഹെയ്ത്തിയുടെ ഗോള്‍വല കുലുക്കിയത്. നാലാമത്തെ ഗോള്‍ അറുപത്തൊമ്പതാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ നേടിയപ്പോള്‍ അതിന്‍റെ അണിയറശില്‍പ്പിയായതും മെസിയായിരുന്നു. 
 
ഇതോടെ അര്‍ജന്‍റീനയ്ക്കുവേണ്ടി മെസിയുടെ ഗോള്‍നേട്ടം 64 ആയി. 124 മത്സരങ്ങളില്‍നിന്നാണ് ഈ മെസി മാജിക്.
അടുത്ത ലേഖനം
ഗ്രൌണ്ടിൽ നടക്കുന്ന കാര്യങ്ങളിൽ മാനേജ്മെന്റ് ഇടപെട്ടാൽ അത് ടീമിനെ ബാധിക്കും; ഡൽഹി മാനേജ്മെന്റിനെതിരെ ഗൌതം ഗംഭീർ