1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Kerala athletic association cyber attack on ancy sojan

ആൻസി സോജനെതിരെ സൈബർ ആക്രമണം, ശക്തമായ പ്രതിഷേധവുമായി കേരള അത്ലറ്റിക് അസോസിയേഷൻ

Ancy Sojan, Asian games, Long jump, India Athletics
ഏഷ്യന്‍ ഗെയിംസ് ലോങ് ജമ്പില്‍ വെള്ളിമെഡല്‍ നേടിയ മലയാളി അത്‌ലറ്റായ ആന്‍സി സോജനെതിരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍. ആന്‍സിയെ വ്യക്തിപരമായ പരിഹാസങ്ങളിലൂടെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കഠിനാദ്ധ്വാനവും അര്‍പ്പണ മനോഭാവവുമാണ് ആന്‍സിയെ മെഡല്‍ നേട്ടത്തിലേക്കെത്തിച്ചതെന്നും അത്‌ലറ്റിക് അസോസിയേഷന്‍ വ്യക്തമാക്കി.  #standwithancy ക്യാമ്പയിനും അത്‌ലറ്റിക് അസോസിയേഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
 
ഏഷ്യന്‍ ഗെയിംസില്‍ ലോംഗ് കമ്പില്‍ വെള്ളി മെഡല്‍ നേടിയതിന് പിന്നാലെ മത്സരസമയത്ത് ആന്‍സി ധരിച്ചിരുന്ന ആഭരണങ്ങള്‍,ഹെയര്‍ സ്‌റ്റൈല്‍, മേക്കപ്പ് എന്നിവ ചര്‍ച്ചയാക്കിയാണ് താരത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്. ആന്‍സി ധരിച്ചിരുന്ന സ്വര്‍ണം അഴിച്ചുവെച്ചിരുന്നെങ്കില്‍ സ്വര്‍ണമെഡല്‍ തന്നെ സ്വന്തമാക്കാന്‍ കഴിയുമെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. അദ്ധ്വാനത്തെ മാനിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നാണ് ഇതിനെതിരെ ആന്‍സി പ്രതികരിച്ചത്. ഇങ്ങനെ മാലയിട്ടുകൊണ്ട് തന്നെയാണ് അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് താന്‍ തകര്‍ത്തതെന്നും ആന്‍സി പ്രതികരിച്ചിരുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സെമിയിലും മഴ പെയ്യുമോ?, അങ്ങനെയെങ്കിൽ ഇന്ത്യ - പാകിസ്ഥാൻ ഫൈനൽ, അന്നും മഴയെങ്കിൽ ട്വിസ്റ്റ്!