1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Asian games India vs pakistan final chances

സെമിയിലും മഴ പെയ്യുമോ?, അങ്ങനെയെങ്കിൽ ഇന്ത്യ - പാകിസ്ഥാൻ ഫൈനൽ, അന്നും മഴയെങ്കിൽ ട്വിസ്റ്റ്!

ഏഷ്യന്‍ ഗെയിംസിനായി ഫുള്‍ ടീമിനെ തന്നെ ഇറക്കി തയ്യാറായി നിന്നപ്പോള്‍ ഒരു മത്സരം പോലും കളിക്കാതെ ഇന്ത്യ സെമിഫൈനലിലാണ്.

India Asian Games
മഴയും ക്രിക്കറ്റും ഒരുക്കാലത്തും ഒത്തുപോവാത്ത ഒന്നാണ്. അപ്പോള്‍ പിന്നെ ജപ്പാനിലെ മഴ നിറഞ്ഞ ഏഷ്യന്‍ ഗെയിംസ് എന്നതിലേക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനായി ഫുള്‍ ടീമിനെ തന്നെ ഇറക്കി തയ്യാറായി നിന്നപ്പോള്‍ ഒരു മത്സരം പോലും കളിക്കാതെ ഇന്ത്യ സെമിഫൈനലിലാണ്. ഐസിസിയിലെ ഉയര്‍ന്ന റാങ്കിംഗ് കാരണമാണ് ഇന്ത്യ നിലവില്‍ സെമിഫൈനലിലെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളും സെമിയിലെത്തിയിട്ടുണ്ട്.
 
 വ്യാഴാഴ്ച സെമിഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. എന്നാല്‍ മഴയാണ് അന്നും കളിക്കുന്നതെങ്കില്‍ മണ്ണ് പറ്റാതെ ഇന്ത്യ ഫൈനലിലേക്ക് ചായ കുടിച്ചുകൊണ്ട് യോഗ്യത നേടും. രണ്ടാം സെമിഫൈനലും മഴ തടസ്സപ്പെടുത്തിയാല്‍ പാകിസ്ഥാനാകും ഫൈനലിന് യോഗ്യത നേടുക. ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം ചിരവൈരികളുടെ പോരാട്ടമാണെങ്കിലും അന്നും മഴ പെയ്യാനുള്ള സാധ്യതയുണ്ട്. 40 ശതമാനം മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ക്വാര്‍ട്ടര്‍, സെമി മത്സരങ്ങളില്‍ ഉയര്‍ന്ന റാങ്കിങ്ങുള്ള ടീം മഴ കളി തടസ്സപ്പെടുത്തിയാല്‍ മുന്നോട്ട് പോയിരുന്നെങ്കില്‍ ഫൈനലിലെ സ്ഥിതി അതല്ല. ഫൈനല്‍ റദ്ദാക്കിയാല്‍ മറിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മെഡല്‍ പങ്കുവെയ്ക്കുകയാണ് ചെയ്യുക.
 
 നിലവില്‍ ഇന്ത്യ- ശ്രീലങ്ക മത്സരത്തിലെ മഴ സാധ്യത 60 ശതമാനവും ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചാല്‍ ഫൈനല്‍ ദിനത്തിലെ മഴ സാധ്യത 40 ശതമാനവുമാണ്. ഫൈനല്‍ മഴ മുടക്കിയാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മെഡല്‍ പങ്കിടേണ്ട സാഹചര്യമുണ്ടാകുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ക്രിക്കറ്റില്‍ ഇന്ത്യ- പാക് താരങ്ങള്‍ തമ്മില്‍ ഹസ്തദാനത്തിന് പോലും തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ മെഡല്‍ പങ്കുവെയ്ക്കല്‍ സാഹചര്യമുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകത്തിലെ ആകാംക്ഷ. ALSO READ: ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു