ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്: മെഡൽ ഉറപ്പിച്ച് ശ്രീകാന്ത്: നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (19:03 IST)
ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിക്ക് കിഡംബി ശ്രീകാന്ത്. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിന്റെ മാർക് കാൽജൗനെ തോൽപ്പിച്ച് ശ്രീകാന്ത് സെമിയിൽ കടന്നു.

1983ൽ പ്രകാശ് പദുകോണാണ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ താരം. വെങ്കലമെഡലാണ് താരം അന്ന് സ്വന്തമാക്കിയത്. തുടർന്ന് 2019ൽ സായ് പ്രണീതും വെങ്കലം സ്വന്തമാക്കി. അതേവർഷം തന്നെ പി‌വി സിന്ധു സ്വർണവും നേടി ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കി.

അതേസമയം ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ സിന്ധു ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരമായ തായ് സു യിങിനോട് തോറ്റ് പുറത്തായി. സ്കോർ 17-21,13-21. തായ് സുവിനെതിരെ സി‌ന്ധു നേരിടുന്ന അഞ്ചാമത്തെ തുടർച്ചയായ തോൽവിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :