ജി ആര്‍ ഇന്ദുഗോപന്റെ കഥ, രാഘവനൊപ്പം ശ്രീകാന്ത് മുരളിയും,'വില്ലന്‍' ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (08:57 IST)

ശ്രദ്ധ നേടുകയാണ് വില്ലന്‍ എന്ന ഹ്രസ്വചിത്രം. മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റ് ജി ആര്‍ ഇന്ദുഗോപന്റെ ഒരു കഥയെ അടിസ്ഥാനമാക്കിയുള്ള ഷോര്‍ട്ട് ഫിലിം കൂടിയാണിത്. ശരത് ചന്ദ്രന്‍ ആര്‍.ജെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോസ്ലിന്‍, വിനോദ് കോവൂര്‍ എന്നിവരോടൊപ്പം രാഘവനും ശ്രീകാന്ത് മുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനെയും അമ്മയെയും കാണാനായി മകന്‍ എത്തുന്നു. മങ്ങിപ്പോകുന്ന ഓര്‍മ്മകളുടെയും ബന്ധങ്ങളുടെയും ഒരു ഹൃദ്യമായ കഥയാണ് ഹസ്വചിത്രം പറയുന്നത്.
എഡ്വേര്‍ഡ് ആന്റണിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചായാഗ്രഹണവും സംവിധായകന്‍ ശരത് ചന്ദ്രന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം-ബിജിബാല്‍,തിരക്കഥ-പൂജ ശരത് ചന്ദ്രന്‍,എഡിറ്റര്‍ - ശ്രീരാജ് രവി,
മേക്കപ്പ് - റോനെക്‌സ് സേവ്യര്‍,കല - രാജേഷ് കാക്കനാട് & ആന്റണി ദേവസ്സി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :