രേണുക വേണു|
Last Modified ശനി, 7 ഓഗസ്റ്റ് 2021 (10:25 IST)
ഒളിംപിക്‌സ് ഗോള്‍ഫില്‍ ഇന്ത്യയ്ക്ക് തലനാരിഴയ്ക്ക് മെഡല്‍ നഷ്ടമായി. ഇന്ത്യയുടെ അതിഥി അശോക് ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്. വനിതകളുടെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേയിലാണ് അതിഥി അശോക് നാലാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് നേരത്തെ അതിഥി മൂന്നാം റൗണ്ട് കടന്നത്. അതിഥിയുടെ പ്രകടനം ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയും സമ്മാനിച്ചിരുന്നു. ഒളിംപിക്‌സില്‍ ഒരു ഇന്ത്യന്‍ ഗോള്‍ഫ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. റിയോ ഒളിംപിക്‌സില്‍ 41-ാം സ്ഥാനത്താണ് അതിഥി ഫിനിഷ് ചെയ്തത്. ആദ്യ മൂന്ന് റൗണ്ടിലും അതിഥി ടോപ് ത്രിയില്‍ ഉണ്ടായിരുന്നു. ഫൈനലിലും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ അതിഥിക്ക് വെങ്കല മെഡല്‍ നേടാമായിരുന്നു.