ഹോക്കിയില്‍ നിരാശ: വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ പൊരുതിത്തോറ്റു

രേണുക വേണു| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (08:59 IST)

ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നിരാശ. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രിട്ടനോട് തോല്‍വി വഴങ്ങി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വനിത ടീമിന്റെ തോല്‍വി. 3-2 ന് ലീഡ് ചെയ്ത ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി വഴങ്ങിയത്. അവസാന ക്വാര്‍ട്ടറിലാണ് ബ്രിട്ടന്റെ വിജയഗോള്‍ പിറന്നത്. ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്‌സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :