1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Canada win olympic title in Footboll

ടോക്കിയോ ഒളിംപിക്‌സ്: വനിതാ ഫുട്‌ബോളില്‍ കാനഡക്ക് സ്വര്‍ണം

Canada
ടോക്കിയോ ഒളിംപിക്‌സില്‍ വനിതാ ഫുട്‌ബോളില്‍ കാനഡക്ക് സ്വര്‍ണം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വീഡനെ 3-2ന് പരാജയപ്പെടുത്തിയാണ് കാനഡ് സ്വര്‍ണം സ്വന്തമാക്കിയത്. ഫുട്‌ബോളില്‍ ആദ്യമായാണ് കാനഡ സ്വര്‍ണം സ്വന്തമാക്കുന്നത്. മത്സരത്തില്‍ സ്വീഡനും കാനഡയും ഒരേ പോയിന്റുകള്‍ നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് പോയത്. 
 
കരുത്തരായ അമേരിക്കയെ തോല്‍പ്പിച്ചാണ് കാനഡ ഫുട്‌ബോള്‍ ഫൈനലില്‍ എത്തിയത്. ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളാണ് അമേരിക്ക. ഒളിംപിക്‌സില്‍ കൂടുതല്‍ തവണ സ്വര്‍ണം നേടിയതും അമേരിക്കയായിരുന്നു.
അടുത്ത ലേഖനം
ഒരു മികച്ച ഓള്‍റൗണ്ടര്‍ക്ക് വേണ്ട എല്ലാ ഗുണങ്ങളും ജഡേജയ്ക്കുണ്ട്; പുകഴ്ത്തി സഹീര്‍ ഖാന്‍