ഖേല്‍രത്‌നയില്‍ നിന്ന് 'രാജീവ് ഗാന്ധി' ഔട്ട്; ഇനി ധ്യാന്‍ചന്ദ് ഖേല്‍രത്‌ന, ചരിത്ര പ്രഖ്യാപനവുമായി മോദി

രേണുക വേണു| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (13:17 IST)

'രാജീവ് ഗാന്ധി' ഖേല്‍രത്‌ന ഇനിയില്ല ! വര്‍ഷങ്ങളായി രാജീവ് ഗാന്ധിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഖേല്‍രത്‌ന പുരസ്‌കാരം ഇനി അറിയപ്പെടുക ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരില്‍. മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന എന്നാണ് ഇനിമുതല്‍ അറിയപ്പെടുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചരിത്ര പ്രഖ്യാപനം നടത്തിയത്.

ഖേല്‍രത്‌ന പുരസ്‌കാരം ധ്യാന്‍ചന്ദിന്റെ പേരിലാക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലരും ആവശ്യപ്പെട്ടെന്നാണ് മോദി പറയുന്നത്. ഖേല്‍രത്‌ന പുരസ്‌കാരം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആവശ്യപ്പെടുന്നതായും അവരുടെ വികാരം മാനിച്ച് ഖേല്‍രത്‌ന പുരസ്‌കാരം ഇനി മുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന എന്ന് അറിയപ്പെടുമെന്നും മോദി ട്വീറ്റ് ചെയ്തു. കായിക ലോകത്ത് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ കായിക താരമാണ് ധ്യാന്‍ചന്ദ് എന്നും ഇന്ത്യയുടെ പ്രധാനപ്പെട്ട കായിക പുരസ്‌കാരം ധ്യാന്‍ചന്ദിന്റെ പേരില്‍ അറിയപ്പെടുന്നതാണ് ഉചിതമെന്നും മോദി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :